Thursday, February 2, 2012

അറിയാത്ത പണി

 ന്ന് പത്തു  പൈസ കയ്യില്‍  ഇല്ല . ഞാന്‍ എന്ത് ചെയ്യും  എന്ന് വിചാരിച്ചു ഇരികുമ്പോള്‍ ആണ്  ദാ.. ജോസേട്ടന്‍ എന്നെ വിളിച്ചു.... "എടാ  നീ  വരുന്നോ..? കാറ്റെറിങ്ങു പരിപാടിക്. ഒരു ദിവസം 100 രൂപ തരാം !! പോരുന്നോ..? പറ"..!!!  ." അല്ല ജോസേട്ട ഞാന്‍ എങ്ങിനെ ഇതൊക്കെ നടക്കുവോ ....? ശരിയാവില്ല".... "നീ പോരെട ഒന്നും  പേടിക്കാനില്ല.ഡാ,ഞാന്‍ ഇല്ലേ"...  ആ..! എന്തായാലും പോകാം കാശ് ഇല്ലതിരിക്കുവല്ലേ  ...? അമ്പലത്തില്‍  ഉത്സവം ആണ്  വരുന്നത്..! ഹ അങ്ങ് പോകാം. 'അറിയാത്ത പണിയ'ഇങ്ങനെ തന്നെ അല്ലെ ഇതൊക്കെ പഠിക്കുന്നെ ...???.ഞാന്‍ നേരെ ജോസെട്ടന്‍റെ കൂടെ ടെമ്പോയില്‍ കയറി.മൊത്തം 1000 പേരുടെ കല്യാണ പരിപടി,പള്ളി വക ഓടിറ്റോറിയത്തില്‍ വച്ചാണ് കെട്ട്. "ജോസേട്ടാ എന്നെ വല്ല ഉപ്പോ വെള്ളമോ എങ്ങാനും വിളബ്ബാന്‍ എപ്പിച്ചാ മതി കേട്ടോ''ജോസേട്ടന്‍ ആളുടെ കഷണ്ടി തലയില്‍ ഒന്ന് തിരുമ്മി ,എന്നിട്‌ എന്‍റെ തോളില്‍ തട്ടി പറഞ്ഞു.." നീ  ഒരു കാര്യം ചെയ്യ്‌  നേരെ നാരങ്ങ വെള്ളത്തിന്‌ ഒരു കൌണ്ടര്‍ ഇല്ലേ.. നീയ് നേരെ അവിടെ പോയ്കോ അതകുമ്പോള്‍ ഇന്ന് വലിയ തിരക്കും കാണില്ല മഴയല്ലേ"


   "ഹ ശരിയാ.ജോസേട്ട........വളരെ ഉപകാരം".......ഞാന്‍ നേരെ നാരങ്ങ വെള്ളത്തിന്‍റെ കൌണ്ടെറില്‍ പോയി നിന്നു.അവിടെ കുറെ ചില്ല് ഗ്ലാസ്സുകള്‍,50 ലിറ്റര്‍ന്‍റെ 2 വലിയ ബക്കെറ്റ്,അതില്‍ ഒന്നില്‍ നാരങ്ങ വെള്ളം,മറ്റൊന്നില്‍...ഈ ഗ്ലാസ്സുകള്‍ കഴുകാന്‍ ഉള്ള വെള്ളം.ഞാന്‍  നേരെ കൌണ്ടേര്‍ന്‍റെ നടുക്ക് സ്ഥാനം ഉറപ്പിച്ചു.. എന്നിട്ട് ചുറ്റിനും ഉള്ള എല്ലാ ഗ്ലാസ്സിലും ആദ്യമേ തന്നെ ഫുള്‍ നാരങ്ങ വെള്ളം നിറച്ചു വച്ചു.

   ആളുകള്‍ ഓരോരുത്തര്‍ ആയി വന്നു നാരങ്ങ വെള്ളം കുടിച്ചു തുടങ്ങി ,, കാര്യങ്ങള്‍ വളരെ സ്മൂത്ത്‌ ആയി നടക്കുന്നു,ഡിം...!അതാ കെട്ടു കഴിഞ്ഞു പള്ളിയില്‍ നിന്നും ഒരു ജാതക്കുള്ള ആളുകള്‍ എന്നെ ലക്ഷ്യമാക്കി  വരുന്നു .ഞാന്‍ ഒന്ന് പേടിച്ചു...!! ഞാന്‍ ഒഴിച്ചു നിറച്ചു വച്ച 50 ഗ്ലാസ്‌ നാരങ്ങ വെള്ളം തീര്‍ന്ന വഴി അറിഞ്ഞില്ല....ഞാന്‍ ഓരോ കാലി ആയ ഗ്ലാസും എടുത്തു നമ്മുടെ ആ ഗ്ലാസ്‌ കഴുകാന്‍ ഉള്ള ബക്കറ്റില്‍ ഇട്ടു കഴുകി തുടങ്ങി ..."ഹോ വരണ്ടാര്‍ന്നു" എന്ന് എനിക്ക് പയ്യെ  തോന്നി തുടങ്ങി. 

 ചറ പറ പണി ,ദൈവമേ.....!!! എനിക്ക് ഒരു നാലു കയ്യ് ഉണ്ടായിരുന്നേല്‍  എന്ന് ഞാന്‍ ആഗ്രഹിച്ചു. ജീവിതത്തില്‍ ആദ്യം ആയ ഇങ്ങന്നെ പണി എടുക്കുന്നെ .അപ്പോള്‍  ആണ് ഞാന്‍ ഒരു കാര്യം സ്രിധിച്ചത് . ഗ്ലാസ്സുകള്‍ കഴുകി കഴുകി ഇപ്പൊ അഴുക്കു വെള്ളം ഏതാ നാരങ്ങ വെള്ളം ഏതാ എന്ന് എനിക്ക് ഒരു സംശയം..രണ്ടിനും ഇപ്പൊ ഒരേ കളര്‍ ആയി ദൈവമേ ... പണി പാളി ,ഏതാനും ഗ്ലാസ്സുകളില്‍ ഞാന്‍ കുടിക്കാന്‍ ആയിട്ടു നിരത്തി നിറച്ചു വച്ചത് ആ ഗ്ലാസ്‌ കഴുകിയ  വേസ്റ്റ് വെള്ളമാ എന്നും എനിക്ക് ഉറപ്പായി, ഇടയില്‍ നിന്നും ആ ഗ്ലാസ്സുകള്‍ ഏത് എന്നും എനിക്ക് തിരിച്ചു അറിയാനും കഴിയുന്നില്ല......ഞാന്‍ പെട്ടു...!

 കല്യാണ പെണ്ണിന്‍റെ അച്ഛന്‍ അ മീശക്കാരന്‍ അയളുടെ പുതിയ കളസം കാണുന്ന രീതിയില്‍ മുണ്ട് പൊക്കി പിടിച്ചു അതാ വരുന്നു .....!!ചുവന്ന കണ്ണുകള്‍,മിലിട്ടറി മീശ,ഹോ...!കരികട്ട പോലത്തെ നിറം .. ഇ കാലന് എങ്ങനെ മുത്ത്‌ പോലത്തെ  ഒരു പെണ്കൊച്ചു  മകള്‍ ആയി പിറന്നു...? എടുത്തോളാം നിന്നെ എന്ന രീതിയില്‍ എന്നെ അടി മുടി ഒരു നോട്ടം നോക്കി.എന്നിട്ട് നേരെ അയാള്‍ എടുത്തു കുടിച്ചതോ നമ്മുടെ ആ മറ്റേ വെള്ളം ...!!! കുടിച്ചതിലും  സ്പീഡില്‍ ഒറ്റ തുപ്പു.

 എല്ലായിടത്തും പെട്ടന്ന് ഒരു നിശബ്ദദ അയാള്‍ എന്‍റെ നേരെ ഒരു അലറിച്ച "ഡാ കഴുവേറി ഡാഷ് മോനെ"..... "ജോസേട്ടാ".......ഞാന്‍ അതിലും ശബ്ദത്തില്‍ നീട്ടി ഒരു വിളി വിളിച്ചു "ജോസേട്ടന്‍...":"എന്നാ ഡാ"....?പാവം ഓടി എത്തി.അ മീശകാരന്‍ അന്ന് വരെ കേരളത്തില്‍ റിലീസായ എല്ലാ തെറികളും എന്‍റെ ജോസേട്ടനെ കൊദി തീരുവോളും വിളിച്ചു...ജോസേട്ടന്‍ കയ്യ് കൂപ്പി നിന്ന്‌ എല്ലാ തെറിയും കേട്ടു...ആ മീശക്കാരന്‍ എന്‍റെ നേരെയും തിരിഞ്ഞു കുറെ തെറി വിളിച്ചു,അപ്പോള്‍ അതാ അത് വരെ ഞാന്‍ ചോര കുടിച്ചു പറ്റിച്ചപ്പോള്‍ എന്നെ തിരിഞ്ഞു പോലും നോക്കാത്ത മഹാ മഹതിമാര്‍(മറിയം,രമ്യ,സുര്യ...etc)എല്ലാം എന്നെ ഒരുമാതിരി എലി പുന്നെല്ലു കാണും പോലെ തുറിച്ചു നോക്കുന്നു "ഛെ".എനിക്കാണേല്‍ എല്ലാം കുളം ആയല്ലോ,എന്‍റെ ജോസേട്ടന്‍ തെറി കേട്ടല്ലോ, എന്നോകെ ഓര്‍ത്തു വല്ലാത്ത ഒരു കുറ്റബോദം.ഞാന്‍ പയ്യെ ജോസെട്ടെന്‍റെ അടുത്ത് ചെന്നു,"ജോസേട്ട .." എന്ന് പതിയെ വിളിച്ചു,അപ്പോള്‍ വളരെ ദയനീയം ആയിട്ടു മറ്റാരും കേള്കാതെ ജോസേട്ടന്‍ എന്നോട് ചോദിച്ചു "എന്തിനാട മോനെ നീ ഇ അറിയാത്തപണിക്കു വന്നത്"  .............?

12 comments:

  1. ഇപ്പോള്‍ സാധാരണ എല്ലായിടത്തും വിദ്യാര്‍ത്ഥികള്‍ ഇത്തരം ജോലികള്‍ ചെയ്തു പൈസ സ്വരൂപിക്കുന്ന ഒരു കാഴ്ച കാണാം. അതൊരു നല്ല രീതിയായി തോന്നിയിട്ടുണ്ട്. ഒരു നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ച രീതി വായിക്കുമ്പോള്‍ അനുഭവം പോലെ ഫീല്‍ ചെയ്യുന്നുണ്ട്.

    ReplyDelete
  2. ഹഹ കൊള്ളാം അറിയാത്തപണി..

    ReplyDelete
  3. നര്‍മ്മവും ചിന്തയും പ്രദാനം ചെയ്യുന്ന അനുഭവം നന്നായിടുണ്ട് ....

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. അറിയാത്ത പിള്ളക്ക് ചൊറിയുമ്പം അറിയും...!!

    എഴുത്ത്മെച്ചപ്പെടുന്നുണ്ട്, ആദ്യപകുതിയിൽ തെറ്റുകൾധാരാളമുണ്ട്.
    ശ്രദ്ധിച്ചിരുന്നെങ്കിൽ ക്ലൈമാക്സ് ഒന്നൂടി വിപുലമാക്കാമായിരുന്നു. അടുത്തതിൽ ഇനിയും നന്നായിക്കോളും.
    ധൈര്യമായി തുടർന്നോളൂ..

    ആശംസകളോടെ..പുലരി

    ReplyDelete
  6. valare rasakaramayi..... aashamsakal........... pinne blogil PRITHVIRAJINE PRANAYICHA PENKUTTY , vayikkane...............

    ReplyDelete
  7. പ്രിയപ്പെട്ട ജിന്റോ,
    ഇപ്പോള്‍ പണി പഠിച്ചു കാണുമല്ലോ.
    നര്‍മം കലര്‍ത്തിഎഴുതിയ പോസ്റ്റ്‌ കൊള്ളാം.
    ആശംസകള്‍ !
    സസ്നേഹം,
    അനു

    ReplyDelete
  8. പേടിക്കേണ്ട മോനെ ജനിക്കുമ്പഴെ പണി പഠിച്ചല്ലല്ലോ
    ജനിക്കുന്നത് പുതിയ പണിയിലെ ആദ്യാനുഭവം
    നര്‍മ്മം കലര്‍ത്തിപ്പറഞ്ഞത്‌ നന്നായി, പക്ഷെ ആ അവസാനിപ്പിക്കല്‍
    അതിന്റെ ഒറിജിനല്‍ നര്‍മ്മതിലല്‍പ്പം വേഗതയും രസവും കുറച്ചില്ലേ
    എന്നൊരു തോന്നല്‍.
    വീണ്ടും എഴുതുക
    ആശംസകള്‍
    apk

    ReplyDelete
    Replies
    1. ഹാ...ഹാ.. ഹാ.. കൊള്ളാം...
      നല്ല നര്‍മ്മം...

      Delete
  9. നാരങ്ങാ വെള്ളം പറ്റിച്ച പണിയേ ...
    നന്നായി jinto
    ആശംസകള്‍

    ReplyDelete
  10. പ്രിയ ജിനു ................കഥ പോലെ തന്നെ എഴുത്തും ഏറെ നന്നായി .ആശംസകള്‍ ..................

    ReplyDelete