Thursday, February 2, 2012

അറിയാത്ത പണി

 ന്ന് പത്തു  പൈസ കയ്യില്‍  ഇല്ല . ഞാന്‍ എന്ത് ചെയ്യും  എന്ന് വിചാരിച്ചു ഇരികുമ്പോള്‍ ആണ്  ദാ.. ജോസേട്ടന്‍ എന്നെ വിളിച്ചു.... "എടാ  നീ  വരുന്നോ..? കാറ്റെറിങ്ങു പരിപാടിക്. ഒരു ദിവസം 100 രൂപ തരാം !! പോരുന്നോ..? പറ"..!!!  ." അല്ല ജോസേട്ട ഞാന്‍ എങ്ങിനെ ഇതൊക്കെ നടക്കുവോ ....? ശരിയാവില്ല".... "നീ പോരെട ഒന്നും  പേടിക്കാനില്ല.ഡാ,ഞാന്‍ ഇല്ലേ"...  ആ..! എന്തായാലും പോകാം കാശ് ഇല്ലതിരിക്കുവല്ലേ  ...? അമ്പലത്തില്‍  ഉത്സവം ആണ്  വരുന്നത്..! ഹ അങ്ങ് പോകാം. 'അറിയാത്ത പണിയ'ഇങ്ങനെ തന്നെ അല്ലെ ഇതൊക്കെ പഠിക്കുന്നെ ...???.ഞാന്‍ നേരെ ജോസെട്ടന്‍റെ കൂടെ ടെമ്പോയില്‍ കയറി.മൊത്തം 1000 പേരുടെ കല്യാണ പരിപടി,പള്ളി വക ഓടിറ്റോറിയത്തില്‍ വച്ചാണ് കെട്ട്. "ജോസേട്ടാ എന്നെ വല്ല ഉപ്പോ വെള്ളമോ എങ്ങാനും വിളബ്ബാന്‍ എപ്പിച്ചാ മതി കേട്ടോ''ജോസേട്ടന്‍ ആളുടെ കഷണ്ടി തലയില്‍ ഒന്ന് തിരുമ്മി ,എന്നിട്‌ എന്‍റെ തോളില്‍ തട്ടി പറഞ്ഞു.." നീ  ഒരു കാര്യം ചെയ്യ്‌  നേരെ നാരങ്ങ വെള്ളത്തിന്‌ ഒരു കൌണ്ടര്‍ ഇല്ലേ.. നീയ് നേരെ അവിടെ പോയ്കോ അതകുമ്പോള്‍ ഇന്ന് വലിയ തിരക്കും കാണില്ല മഴയല്ലേ"


   "ഹ ശരിയാ.ജോസേട്ട........വളരെ ഉപകാരം".......ഞാന്‍ നേരെ നാരങ്ങ വെള്ളത്തിന്‍റെ കൌണ്ടെറില്‍ പോയി നിന്നു.അവിടെ കുറെ ചില്ല് ഗ്ലാസ്സുകള്‍,50 ലിറ്റര്‍ന്‍റെ 2 വലിയ ബക്കെറ്റ്,അതില്‍ ഒന്നില്‍ നാരങ്ങ വെള്ളം,മറ്റൊന്നില്‍...ഈ ഗ്ലാസ്സുകള്‍ കഴുകാന്‍ ഉള്ള വെള്ളം.ഞാന്‍  നേരെ കൌണ്ടേര്‍ന്‍റെ നടുക്ക് സ്ഥാനം ഉറപ്പിച്ചു.. എന്നിട്ട് ചുറ്റിനും ഉള്ള എല്ലാ ഗ്ലാസ്സിലും ആദ്യമേ തന്നെ ഫുള്‍ നാരങ്ങ വെള്ളം നിറച്ചു വച്ചു.

   ആളുകള്‍ ഓരോരുത്തര്‍ ആയി വന്നു നാരങ്ങ വെള്ളം കുടിച്ചു തുടങ്ങി ,, കാര്യങ്ങള്‍ വളരെ സ്മൂത്ത്‌ ആയി നടക്കുന്നു,ഡിം...!അതാ കെട്ടു കഴിഞ്ഞു പള്ളിയില്‍ നിന്നും ഒരു ജാതക്കുള്ള ആളുകള്‍ എന്നെ ലക്ഷ്യമാക്കി  വരുന്നു .ഞാന്‍ ഒന്ന് പേടിച്ചു...!! ഞാന്‍ ഒഴിച്ചു നിറച്ചു വച്ച 50 ഗ്ലാസ്‌ നാരങ്ങ വെള്ളം തീര്‍ന്ന വഴി അറിഞ്ഞില്ല....ഞാന്‍ ഓരോ കാലി ആയ ഗ്ലാസും എടുത്തു നമ്മുടെ ആ ഗ്ലാസ്‌ കഴുകാന്‍ ഉള്ള ബക്കറ്റില്‍ ഇട്ടു കഴുകി തുടങ്ങി ..."ഹോ വരണ്ടാര്‍ന്നു" എന്ന് എനിക്ക് പയ്യെ  തോന്നി തുടങ്ങി. 

 ചറ പറ പണി ,ദൈവമേ.....!!! എനിക്ക് ഒരു നാലു കയ്യ് ഉണ്ടായിരുന്നേല്‍  എന്ന് ഞാന്‍ ആഗ്രഹിച്ചു. ജീവിതത്തില്‍ ആദ്യം ആയ ഇങ്ങന്നെ പണി എടുക്കുന്നെ .അപ്പോള്‍  ആണ് ഞാന്‍ ഒരു കാര്യം സ്രിധിച്ചത് . ഗ്ലാസ്സുകള്‍ കഴുകി കഴുകി ഇപ്പൊ അഴുക്കു വെള്ളം ഏതാ നാരങ്ങ വെള്ളം ഏതാ എന്ന് എനിക്ക് ഒരു സംശയം..രണ്ടിനും ഇപ്പൊ ഒരേ കളര്‍ ആയി ദൈവമേ ... പണി പാളി ,ഏതാനും ഗ്ലാസ്സുകളില്‍ ഞാന്‍ കുടിക്കാന്‍ ആയിട്ടു നിരത്തി നിറച്ചു വച്ചത് ആ ഗ്ലാസ്‌ കഴുകിയ  വേസ്റ്റ് വെള്ളമാ എന്നും എനിക്ക് ഉറപ്പായി, ഇടയില്‍ നിന്നും ആ ഗ്ലാസ്സുകള്‍ ഏത് എന്നും എനിക്ക് തിരിച്ചു അറിയാനും കഴിയുന്നില്ല......ഞാന്‍ പെട്ടു...!

 കല്യാണ പെണ്ണിന്‍റെ അച്ഛന്‍ അ മീശക്കാരന്‍ അയളുടെ പുതിയ കളസം കാണുന്ന രീതിയില്‍ മുണ്ട് പൊക്കി പിടിച്ചു അതാ വരുന്നു .....!!ചുവന്ന കണ്ണുകള്‍,മിലിട്ടറി മീശ,ഹോ...!കരികട്ട പോലത്തെ നിറം .. ഇ കാലന് എങ്ങനെ മുത്ത്‌ പോലത്തെ  ഒരു പെണ്കൊച്ചു  മകള്‍ ആയി പിറന്നു...? എടുത്തോളാം നിന്നെ എന്ന രീതിയില്‍ എന്നെ അടി മുടി ഒരു നോട്ടം നോക്കി.എന്നിട്ട് നേരെ അയാള്‍ എടുത്തു കുടിച്ചതോ നമ്മുടെ ആ മറ്റേ വെള്ളം ...!!! കുടിച്ചതിലും  സ്പീഡില്‍ ഒറ്റ തുപ്പു.

 എല്ലായിടത്തും പെട്ടന്ന് ഒരു നിശബ്ദദ അയാള്‍ എന്‍റെ നേരെ ഒരു അലറിച്ച "ഡാ കഴുവേറി ഡാഷ് മോനെ"..... "ജോസേട്ടാ".......ഞാന്‍ അതിലും ശബ്ദത്തില്‍ നീട്ടി ഒരു വിളി വിളിച്ചു "ജോസേട്ടന്‍...":"എന്നാ ഡാ"....?പാവം ഓടി എത്തി.അ മീശകാരന്‍ അന്ന് വരെ കേരളത്തില്‍ റിലീസായ എല്ലാ തെറികളും എന്‍റെ ജോസേട്ടനെ കൊദി തീരുവോളും വിളിച്ചു...ജോസേട്ടന്‍ കയ്യ് കൂപ്പി നിന്ന്‌ എല്ലാ തെറിയും കേട്ടു...ആ മീശക്കാരന്‍ എന്‍റെ നേരെയും തിരിഞ്ഞു കുറെ തെറി വിളിച്ചു,അപ്പോള്‍ അതാ അത് വരെ ഞാന്‍ ചോര കുടിച്ചു പറ്റിച്ചപ്പോള്‍ എന്നെ തിരിഞ്ഞു പോലും നോക്കാത്ത മഹാ മഹതിമാര്‍(മറിയം,രമ്യ,സുര്യ...etc)എല്ലാം എന്നെ ഒരുമാതിരി എലി പുന്നെല്ലു കാണും പോലെ തുറിച്ചു നോക്കുന്നു "ഛെ".എനിക്കാണേല്‍ എല്ലാം കുളം ആയല്ലോ,എന്‍റെ ജോസേട്ടന്‍ തെറി കേട്ടല്ലോ, എന്നോകെ ഓര്‍ത്തു വല്ലാത്ത ഒരു കുറ്റബോദം.ഞാന്‍ പയ്യെ ജോസെട്ടെന്‍റെ അടുത്ത് ചെന്നു,"ജോസേട്ട .." എന്ന് പതിയെ വിളിച്ചു,അപ്പോള്‍ വളരെ ദയനീയം ആയിട്ടു മറ്റാരും കേള്കാതെ ജോസേട്ടന്‍ എന്നോട് ചോദിച്ചു "എന്തിനാട മോനെ നീ ഇ അറിയാത്തപണിക്കു വന്നത്"  .............?

Wednesday, December 7, 2011

ശവക്കോട്ടയിലെ ആത്മാക്കള്‍

അന്ന് കരോള്‍ പാടലും കഴിഞ്ഞു പള്ളിയില്‍ തിരിച്ചു എത്തിയപ്പോള്‍ പുലര്‍ച്ചെ 2 മണി.അപ്പോള്‍ ആണ് ആ ചെറിയ ഉറക്കപിച്ചില്‍ ഞാന്‍ ഒരു കാര്യം അങ്ങ് ചിന്തിച്ചത്.. ഇന്ന് ഞാന്‍ ആരുടെ കൂടെ തിരിച്ചു വീട്ടില്‍  എത്തും...?സിജി ചാച്ചന്‍ ഇന്ന് വന്നിട്ടും ഇല്ല.ചാച്ചന്‍ ഉണ്ടായിരുന്നെ എനിക്ക് ഒന്നും പേടിക്കണ്ടാര്‍ന്നു.ഇന്ന് ഇപ്പോ അങനെ അല്ലാലോ...!!പള്ളി അടച്ചു പുട്ടി ഇട്ടിരിക്കുവ,അല്ലെങ്കില്‍ പള്ളിയില്‍ കിടക്കാര്‍ന്നു,ഇനി വേറെ വഴിയില്ല വീട്ടില്‍ പോവുക തന്നെ വേണം വഴിയില്‍ വെളിച്ചത്തിന് ആയി പള്ളിടെ പുറത്തുള്ള തിരി മേടയില്‍ നിന്നും ഒരു 50 പൈസ തിരി ഞാന്‍ പറച്ചു എടുത്തു,പള്ളിടെ തന്നെ റബ്ബര്‍  മരത്തില്‍ നിന്നും കാറ്റ് അടിച്ചു തിരി കിടതിരികാന്‍ ആയിട്ടു  ഒരു ചിരട്ടയും എടുത്തു .
  
എന്തായാല്ലും രണ്ടും കല്പിച്ചു ഞാന്‍ പയ്യെ നടന്നു തുടങ്ങി.പള്ളിടെ കാണിക്ക പെട്ടിയില്‍ എന്‍റെ   ചെറുതായി കീറിയ നിക്കറിന്‍റെ ഉള്ളില്‍ തുവാലയില്‍  പൊതിഞ്ഞു വച്ച 25 പൈസയും ഇട്ടു .എന്നിട്ട് ഇത് വരെയും ഇല്ലാത്ത ആത്മാര്‍ത്ഥതയില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു,,,"എന്‍റെ യൌസേപ് പുണ്യളാ ഇന്ന് ഞാന്‍ ഒറ്റക്കെ ഉള്ളെ വഴിയില്‍ ഒരു ആപത്തും വരാതെ എന്നെ  കത്തോളണേ" ..!


ശവക്കോട്ടയുടെ മതില്‍ നല്ല പോക്കം,,പല രീതിയില്‍ മരണപെട്ടവര്‍ കിടക്കുന്ന സ്ഥാലം...! അതും പോരെങ്കില്‍  ആ അടുത്ത പ്രദേശത്ത് ഒന്നും ഒരു വീട് പോലും ഇല്ല താനും. ആ തണുപില്ലും എന്‍റെ ഉള്ളം കയ്യ് വരെ  വിയര്‍ത്തു തുടങ്ങി ,ഞാന്‍ ശവകൊട്ടയെ വലം വച്ച് കിടക്കുന്ന റോട്ടില്‍ എത്തി.എനിക്ക് പതിയെ  ചെറിയ പേടി തുടങ്ങി ..ഇനി എന്താ ചെയ്യണേ...?ഞാന്‍ കഴുത്തില്‍ കിടന്ന കൊന്ത ഉരീ കയ്യില്‍ മുറുക്കി  പിടിച്ചു ....കണ്ണുകള്‍ പേടിച്ചിട്ട്‌ നിറഞ്ഞു തുടങ്ങി,എനിക്ക് മൊത്തത്തില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ തൊണ്ട വരളുന്നു,ചെവി മുളുന്നു,ഹോ പണ്ടാരം എങ്ങനെ എങ്കിലും  ഒന്ന് വീട്ടില്‍ എത്തിയാല്‍ മതി .


ഷൂ ഷൂ ഷൂ  .........പെട്ടന്ന് എവിടെ നിന്നോ ഒരു ചൂളം വിളി ശബ്ദം....!(ശരിക്കും ഒരു മനുഷ്ട്യ ശബ്ദം പോലെ തോന്നി..!)എന്‍റെ  ദേഹമാസകലം ഒന്ന് ആളി കത്തിയപോലെ.......ആരാ ....?ആരാ.......?.വെള്ളം വറ്റിയ തൊണ്ടയില്‍ നിന്നും ഞാന്‍ എങ്ങിനെയോ ഇത്രയും ചോദിച്ചു.....കര്‍....കര്‍..കര്‍ എന്നുള ഉപ്രിക്ക(ചെറിയ)ചീവിടുകളുടെ ഒച്ച മാത്രം,ഞാന്‍ എന്‍റെ അടഞ്ഞ ചെവി വട്ടം പിടിച്ചു നിന്നു.ഒന്നും കേള്‍കുന്നില്ല..!ഞാന്‍ വീണ്ടും ചോദിച്ചു....!ആരാ..? ആരാ..?ഷൂ ഷൂ ഷൂ ഇതാ വീണ്ടും ആ ചുളം അടി.എന്‍റെ യൌസേപ് പുണ്യളാ  ഇത് പണി പളിയെന്ന തോന്നണേ ശബ്ദത്തിന്‍റെ ഉറവിടം മനസിലായപ്പോ എനിക്ക് ഒന്ന് പിടി കിട്ടി, പണി  പാലും  വെള്ളത്തില്‍  കിട്ടി.വല്യ ഒരു റബ്ബര്‍ മരത്തിന്‍റെ മുകളില്‍ നിന്നാണ്   ആ ശബ്ദം  വരുന്നത് ....എന്‍റെ A +  ന്‍റെ ഓട്ടം  ഒരു മാതിരി അണകെട്ട് പൊട്ടുന്ന അത്ര പവറില്‍ വര്‍ദിച്ചു .ഞാന്‍ എന്‍റെ  ചോര്‍ന്നുപോയ എല്ലാ ശക്തിയും തിരിച്ചുപിടിച്ചു,അവിടെ കിടന്ന ഒരു ഉരുളന്‍ കല്ല്‌ എടുത്തു ശബ്ദം വന്ന സ്ഥലം ലക്ഷ്യമാകി ഒരു ഒറ്റ ഏറു  കൊടുത്തു..


പട പട പട പട ഒരു പൂവന്‍ കോഴിയുടെ അത്രയും മുഴുപുള്ള ഒരു മാതിരി ഒരു പക്ഷി ...ഭൂം.. ഭൂം.. എന്ന് ചിറകിട്ടടിച്ചു എന്‍റെ നേരെ ഒരു റ്റ വരവ്.ഞാന്‍ ഇത് വരെ അണക്കാതെ പിടിച്ച തിരിയും ചിരട്ടയും ചേര്‍ത്ത് അമ്മച്ചി പറഞ്ഞ് അറിവുള്ള  കൊള്ളികുറവന്‍  എന്നാ ആ സാത്താന്‍ പക്ഷിക്കട്ട്   ഒരു ഒറ്റ ഏറു  കൊടുത്തു ....കൃത്യം..! പക്ഷിയുടെ സ്ഥാനത് തന്നെ കൊണ്ടു. അത് ആരുടെ ഒക്കെയോ  പ്രാര്‍ത്ഥനയുടെ ഭലം എന്നോണം ആ ഏറു കിട്ടിയിട്ട്   തിരിച്ചു എന്‍റെ നേരെ വീണ്ടും വന്നില്ല   ...അത് നേരെ പള്ളിടെ മണി മാളികയുടെ  മുകളില്‍ പോയി  ഇരുന്നു 


ഞാന്‍ എന്‍റെ ചോര്‍ന്ന ദൈര്യം മൊത്തം തിരിച്ചു പിടിക്കാന്‍ ഉള്ള പ്രയത്നത്തില്‍ ആണ്.ആ പക്ഷിയുടെ ചിറകടി ശബ്ദം ഇപ്പോളും അങനെ ചെവിയില്‍ കേള്‍കാം,എന്തായാലും ഞാന്‍ റബ്ബര്‍ മരത്തിന്‍റെ ഇലയുടെ ഇടയില്‍ കൂടി വേണമോ വേണ്ടയോ എന്ന് ചോദിച്ചു വരുന്ന നിലാവിനെ കുട്ടു പിടിച്ചു നടക്കാന്‍ തന്നെ തീരുമാനിച്ചു.....ഒരു അര കിലോമീറ്റര്‍ ഞാന്‍  എങ്ങിനെയോ നടന്നു.എനിക്ക് ഒന്ന് മനസിലായി എന്‍റെ നിറഞ കണ്ണുകള്‍ എന്നെ വഴി തെറ്റിച്ചിരിക്കുന്നു.......ഞാന്‍ വേറെ ഏതോ വഴിയില്‍ ആണ് പോകുന്നത് എന്ന് എനിക്ക്  മനസിലായി,എന്‍റെ എല്ലാ ദൈര്യവും പോയി ഈശ്വരാ..കരോള്‍ പാടാന്‍ ഇനി  എന്തായാലും ഒറ്റയ്ക്ക് ഞാന്‍ ഇല്ല എന്ന് തീരുമാനിച്ചു.


അപ്പോള്‍....അതാ........!!!!!എന്‍റെ ആ അടഞ്ഞ കാതുകള്‍കും കണ്ണുകള്‍ക്കും  കേട്ടറിവ് മാത്രം ഉള്ള ആ സാദനം മുന്‍പില്‍ കാണുന്നു ....!!എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല..!!! 3 വെള്ള കുപ്പയക്കാര്‍  കയ്യാല ചാരി നിന്ന് പരസ്പരം അട്ടഹസിക്കുന്നു,ചുറ്റിനും നല്ല പുകമയമായ അന്തരിക്ഷം...ഞാന്‍ എന്‍റെ ആത്മഗതം പറഞ്ഞു ഇ സമയത്ത് എന്താ  അവര് സംസരിക്കുന്നെ...? എന്തിനാ അവര്‍  അട്ടഹസിക്കുന്നെ ....?എനിക്ക് ഒരു കാര്യം ഉറപ്പായി 3 ദുരാത്മാക്കള്‍ അല്ലെങ്കില്‍ രക്തരഷസുകള്‍ ...! പിന്നെയും  പുണ്യാളന്‍ എനിക്ക് പണി തന്നു.ഞാന്‍ ഉറക്കെ  നിന്ന് കാറി വിളിച്ചു അയ്യോ .. അയ്യോ..  ഓടി വായോ....എന്‍റെ ഇ ശബ്ദം കേട്ട്  ആ 3 ആത്മാക്കള്‍ എന്‍റെ നേരെ ഒരു നോട്ടം.ഞാന്‍ പെട്ടന്ന് തന്നെ പ്രാണരക്ഷാത്രം എന്‍റെ വീക്നെസ് അയ ഉരുള്ളന്‍ കല്ല്‌ പിന്നെയും എടുത്തു ,അതില്‍ തീ കത്തുന്ന പോലത്തെ കണ്ണുള പ്രേതത്തിനട്ടു ഒരു ഒറ്റ കീറു കൊടുത്തു,പിന്നെ ഞാന്‍ കണ്ണും അടച്ചു തിരിഞ്ഞു ഒരു ഒറ്റ ഓട്ടം.


ഡും....ഞാന്‍ ഒരു തെങ്ങേല്‍ ഇടിച്ചു താഴെ വീണു.പുണ്യാളനെ മാറ്റി ഞാന്‍ ഇപ്പൊ നേരെ വിളിച്ചു..."എന്‍റെ ഈശോയേ രക്ഷിക്കണേ"തലയില്‍ ശക്തി ആയി കിട്ടിയ  ഇടിയുടെ ബലത്തില്‍ എന്‍റെ എല്ലാ റിലേയും പോയീ.പിന്നെ ചുറ്റിനും വെറും ഇരുളിമ  മാത്രം.....!!!!!!!കണ്ണുകള്‍ തന്നെ അടഞ്ഞു പോയി .             
                 
                      *************************************


രാവിലെ വളരെ പതിയെ ഞാന്‍  കണ്ണുകള്‍ തുറന്നു ,ഒന്ന് എനിക്ക് ഉറപ്പായി  ഇത്  എന്‍റെ വീടല്ല എന്ന്.  പക്ഷെ എന്‍റെ അമ്മച്ചി  അടുത്ത്..! ങേ ..!  ഞാന്‍ ഇപ്പോളും ജീവനോടെ..? ചാടി ഏണിറ്റു ചുറ്റിനും നോക്കി, അത് ശരി ഇത്  നമ്മുടെ പത്രം ഇടുന്ന  ബാബു  ചേട്ടന്‍റെ വീടായിരുന്നു അല്ലെ...!ഞാന്‍ അമ്മേടെ മാറോടു  ചേര്‍ന്ന് കിടന്നു വിതുമ്പി.അമ്മക്ക്  ഞാന്‍ പറയാതെ തന്നെ സംഭവിച്ച കാര്യങ്ങള്‍ എല്ലാം മനസിലയപോലെ എനിക്ക് തോന്നി.ബാബു ചേട്ടന്‍ന്‍റെ മുന്ന് പെണ്പില്ലെരും നിന്ന് ചിരിക്കുന്നോ ....?ഛെ സീന്‍ മൊത്തം കൊളം ആക്കി ...."എന്നാ....? ഇത്ര ചിരിക്കാന്‍"..? ഞാന്‍ അ മൂക്കൊലിപ്പിചു നില്‍ക്കുന്ന പെണ്പിള്ളേരോട് കുറച്ചു അമര്‍ഷത്തില്‍ തന്നെ  ചോദിച്ചു.


ബാബു ചേട്ടന്‍ എന്നോട് ചിരി അടക്കി പിടിച്ചു പറഞ്ഞു..."മോനായി നിനക്ക് കാണണോ നീ കല്ല്‌ എറിഞ്ഞു  ഓടിച്ച  ആ  പ്രേതങ്ങളെ.... എന്‍റെ മോന്‍ ഇങ്ങു വന്നെ"...ഞാന്‍ ചെറിയ പേടിയോടെ അമ്മേടെ കൂടെ തന്നെ പതിയെ പുറത്തു ഇറങ്ങി ചെന്ന് നോക്കി..! എനിക്ക്  എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ല..........ഞാന്‍   തൊടുത്ത കല്ല്‌ കൃത്യം സ്ഥാനത്ത് തന്നെ കൊണ്ടിട്ടുടെ ,,പക്ഷെ അത് പ്രേതമോ പിശാചോ ഒന്നും അല്ല........75 കിലോ വീതം വരുന്ന നല്ല നടന്‍ കോഴി കാട്ടം 3 വലിയ വെള്ള ചാക്കുകളില്‍ ആക്കി നിറച്ചു വച്ചിരിക്കുവാ  റബ്ബര്‍ന് ഇടാന്‍ ഇന്നലെ ബാബു ചേട്ടന്‍ ഇറക്കിയതത്രെ..


പ്രേതം രക്തരഷാസ് എന്നൊക്കെ ഞാന്‍ വിചാരിച്ച ഐറ്റം ഇ കോഴി കാട്ടം നിറച്ചു വച്ച 3 വെള്ള ചാക്കുകള്‍ ആയിരുന്നു ,അതില്‍ ഒരു ചാക്ക് എന്‍റെ ഏറു കൊണ്ടിട്ടു കീറിയിട്ടും ഉണ്ട്.

ഇ സംഭവത്തിനു ശേഷം വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു പോയി പക്ഷെ ബാബു ചേട്ടന്‍റെ  ആ മുന്ന് പെണ്പില്ലെരും എന്നെ ഇപ്പോളും കോഴി കാട്ടം എന്നാ വിളിക്കുന്നെ. 


ഞാന്‍ എന്ത് മറുപടിയ കൊടുക്കണ്ടേ അവള്മാര്‍ക്ക്, നീങ്ങള് തന്നെ പറ....?