Saturday, December 3, 2011

അവസാനത്തെ കള്ളത്തരം


 
  എനിക്കറിയാം, എന്തായാലും ഞാന്‍ ഈ  കണക്ക് പരിക്ഷയില്‍ പൊട്ടി പാളീസാകുമെന്ന്.               ഹോ! ഒമ്പതാം ക്ലാസ്സിലെ കണക്ക് കുറച്ചൊന്നുമല്ല ബുദ്ധിമുട്ട്.  ബുദ്ധി മുട്ടെന്നു പറഞ്ഞാല്‍  , എന്ത് ബുദ്ധിമുട്ടാണെന്നറിയുമോ.......??

സാറ് പരിക്ഷപേപ്പര്‍ കൊടുക്കുമ്പോള്‍ ഞാന്‍ എല്ലാ പുണ്യാളന്മാരെയും വിളിച്ചു  പ്രാര്‍ത്ഥിച്ചു.അതാ,  എന്‍റെ  പേരുവിളിച്ചു
"ജിന്റോ ജോയ്" .......
  
പുലികോടന്‍ സാറ് നെറ്റി ഒന്ന് ചുളിച്ചു  എന്നിട്ട്  എന്നെ ഒന്ന്  നോക്കി  ,എന്നിട്ടെന്നോട്   ചോദിച്ചു. "കൊട്ടപെടി കിട്ടിയാലോ' .........
  
ഇന്നാ പിടിച്ചോ,  രണ്ട്‌ മാര്‍ക്ക്"
ഞാന്‍ ചമ്മി  നാറി. എന്നെ സന്തോഷ് പി.പി സമാധാനിപ്പിച്ചു.
"സാരമില്ലടാ" ...ഞാന്‍ അവന്റെ പെപ്പറിലേക്ക്  ഒന്ന് ഏന്തി നോക്കി, ഹോ....! സമാധാനമായി. അവനു മൂന്നു  മാര്‍ക്ക്.

അതാ പുലികോടന്‍ എന്നെ വീണ്ടും  വിളിച്ചു .....തുടക്കിട്ട്   കിട്ടി ഒന്നല്ല  രണ്ടല്ല  മൂന്നെണ്ണം.   എന്തോ ഭാഗ്യത്തിന് ഉത്തര പേപ്പര്‍  ഒപ്പ് ഇടിക്കേണ്ടി  മാത്രം വന്നില്ല.   രണ്ടു  ദിവസം കഴിഞ്ഞു.

ഹ പണ്ടാരം സാധനം  കിട്ടി!!! പ്രോഗ്രസ്സ് കാര്‍ഡ്‌.  ക്ലാസ്സ്‌ ടീച്ചര്‍ ,ആനി സിസ്റ്റര്‍  അ സാധനം  എനിക്ക് തന്നു ....മൊത്തം റെഡ് വരകള്‍....ഹ "സാരമില്ലേടാ" വീണ്ടും സന്തോഷ്‌ പി.പി 
    
എല്ലാരും പ്രോഗ്രസ്സ് കാര്‍ഡ്‌ ഒപ്പിടിച്ചു  കൊണ്ട് വന്നു.
ആനി ടീച്ചര്‍ എന്നോട്  ചോദിച്ചു "ആറു ദിവസം അയല്ലോടാ  ജിന്‍ടോ .... എവിടെ ഡാ" .....?
അന്ന് ഞാന്‍ രണ്ടും കല്പിച്ചു,  രാവിലെ തന്നെ കണക്കിന്‍റെ മാര്‍ക്കു അങ്ങ് തിരുത്തി.ഒരു പാടോ  ഒന്നുമില്ലാതെ.
വെറും ഒരു ഒന്ന് മുന്‍പില്‍ കൊടുത്തു അപ്പോള്‍ പന്ത്രണ്ടു മാര്‍ക്കു.  പിന്നീടു ഞാന്‍ അതിവിദഗ്ദമായി കഞ്ഞി വെള്ളം  ഉപയോഗിച്ച് ഞാന്‍ അതങ്ങോട്ട്‌ മായ്ച്ചു.



ആനി ടീച്ചറിന്റെ ഒരു കാഞ്ഞ ബുദ്ധി എന്നെ കയ്യോടെ  പ്രോഗ്രസ്സ് കാര്‍ഡ്‌ തിരുത്തിയതിനു  പിടിച്ചു! ഡും, ദേ.. ഞാന്‍ ക്ലാസിനു വെളിയില്‍.  വീട്ടില്‍ നിന്നും രക്ഷിതാവ്  വരണം പോലും..! ഞാന്‍ ഇപ്പോ ആരെ വിളിച്ചു കൊണ്ട് വരും,
ങ്ങേ? .     


  മുന്നു ദിവസം കടന്നു പോയി ഞാന്‍ അമ്മയെ വിളിച്ചു കൊണ്ട്  വന്നു.  ഞങ്ങള്‍ ‍ നേരെ സ്റ്റാഫ്‌ റൂമില്‍  ചെന്നു.     മലയാളം പഠിപ്പിക്കുന്ന  ഏലിയാമ്മ ടീച്ചര്‍ ഒഴികെ മറ്റുളളവരെല്ലാം  എന്നെ നിര്‍ത്തി പോരിക്കുന്നു .    എനിക്കറിയാം അമ്മ ഇപ്പോ  തന്നെ  കരയും എന്ന് ....പാവം എങ്ങനെയോ സങ്കടം പിടിച്ചു നിര്‍ത്തിയിരിക്കുവ.


ഞാന്‍ എന്‍റെ മെയിന്‍ ആളെ തിരയുകയ ....സാക്ഷാല്‍ പുലിക്കൊടനെ.    അതാ, അതാ വരുന്നു ........ഹൃദയമിടിപ്പ്  കൂടി.   കൈയും  കാലും വിയര്‍ത്തു തുടങ്ങി.        ഈശോയെ കാക്കണേ .......രചന ബുക്ക്‌  വയ്ക്കാന്‍ വന്ന ഒരു പെണ്ണ്(കഷായം) എന്‍റെ ഈ  അവസ്ഥ  കണ്ടു  ചിരിച്ചോ എന്ന് എനിക്ക് ഒരു സംശയം, ഹ സാരമില ....പുലികോടന്‍ അമ്മേ കണ്ട വഴി ഒരു ഒറ്റ ചോദ്യം ....."ഇവന് കണ്കിനു എത്രയ മാര്‍ക്ക്‌  എന്ന്  നിങല്ക് അറിയുമോ....??" അമ്മ:" ഹ സാറെ 12 " ,പുലി: "ഒലക്ക !!               ഇത് കണ്ടോ  2 മാര്‍ക"ഈശ്വര ആന്‍സര്‍ ഷീറ്റ് ....അമ്മ ദേഷ്യത്തിന്റെ  മൂര്‍ത്തീഭാവമായി....എന്നിട്ട് വിയര്‍ത്തു നില്കുന എന്നെ ഒന്ന് നോക്കി...ഞാന്‍ എന്‍റെ ആത്മഗതം  പറഞ്ഞു ...    "എല്ലാം എന്‍റെ   തെറ്റ് തന്നെ, രണ്ട്‌ മാര്‍ക്കും കിട്ടി  അതും പോരഞ്ഞു ഞാന്‍ പ്രോഗ്രസ്സ് കാര്‍ഡും  തിരുത്തി".  


പുലികോടന്‍  സാറ് വീണ്ടും : "നിങ്ങളുടെ മകന്‍ വളര്‍ന്നു വലുതാകുമ്പോള്‍ ഒരു no :1  (നമ്പര്‍ വണ്‍) കള്ളനായി മാറും. ഞാന്‍ ഇപ്പൊ ഉറപ്പ് തരാം" ........!!!!! ഹോ !!!! അമ്മ അത്യാവശം നല്ല ഉച്ചത്തില്‍ തന്നെ കരഞ്ഞു തുടങ്ങി  ....ഈശ്വരാ, ഞാന്‍ ഇനി എന്ത് ചെയ്യും...!         


ഏലിയാമ്മ  ടീച്ചര്‍ വന്നു  അമ്മയെ  എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നു ....എന്‍റെ ചെവില്‍ ഒരു മുളലും കാഴ്ചയില്‍ ഒരു മങ്ങലും മാത്രമേ ഉള്ളു.....അന്ന്  എന്‍റെ ചെവിയില്‍ ഉണ്ടായ ആ  മൂളല്‍ ഇപ്പോളും എനിക്ക് കേള്‍ക്കാം ...എന്തായാലും അന്ന്  രാത്രിയില്‍ ഞാന്‍ അമ്മയുടെ കണ്ണീര്‍ തുടച്ചു ഒരു തീരുമാനം എടുത്തു . ഇനി ഒരിക്കലും  ഇങ്ങനെ കള്ളന്‍ എന്ന്  മറ്റൊരാളെ കൊണ്ട്  ഞാന്‍ എന്‍റെ ജീവിതത്തില്‍ പറയിക്കില്ലെന്ന്.


അന്ന് അ പതിമൂന്നാം  വയസില്‍ ഞാന്‍ എടുത്ത തീരുമാനം ആണ് .............................അവസാനത്തെ  കള്ളത്തരം 

11 comments:

  1. (പുണ്യാളന്മാരെയും വിളിച്ചു പ്രാര്‍ത്ഥിച്ചു)

    എല്ലാ പുണ്യാളനെയും വിളിച്ചു പോലും എന്നിട്ട് ഞാന്‍ ഒന്നും അറിഞ്ഞില്ലല്ലോ ഹും ... സ്നേഹാശംസലോടെ പുണ്യവാളന്‍

    ReplyDelete
  2. ഈ വിളിക്കേണ്ട വല്ല ആവശ്യമുണ്ടായിരുന്നോ... വേറെ ആരെങ്കിലും വിളിക്കാമായിരുന്നില്ലേ.....

    ReplyDelete
  3. അപ്പോള്‍ ഇപ്പോള്‍ കാണിക്കുന്ന കള്ളത്തരങ്ങളോ?

    ReplyDelete
  4. കലക്കനായി എഴുതി

    ReplyDelete
  5. എഴുത്ത് നന്നായിട്ടുണ്ട്.
    ഇനിയും നന്നാക്കാം.
    ഖണ്ഠിക തിരിച്ച് എഴുതുക.സംഭാഷണങ്ങള്‍ പ്രത്യേക വരിയായിക്കൊടുക്കുന്നതാണുത്തമം.
    ഇത്രയുമൊക്കെ ചെയ്തിട്ട് ഏതു പുണ്യാളനേയും വിളിക്ക്..!
    നന്നായ് വരും.
    ആശംസകളോടെ..പുലരി

    ReplyDelete
  6. അവസാനവരി പ്രതീക്ഷിക്കാത്ത അന്ത്യം നല്‍കി കഥക്ക്, ഒപ്പം ചിന്തിപ്പിക്കുകയും ചെയ്തു.
    ഇഷ്ടപ്പെട്ടു.

    ReplyDelete
  7. കഥ നന്നായി
    എന്നാല്‍ താനകള്‍ക്ക് ഇനിയും നന്നാക്കാനാവും

    ആശംസകള്‍ നേരുന്നു

    ReplyDelete
  8. ഞാന്‍ എന്‍റെ കുട്ടിക്കാലം ഓര്‍ത്തുപോയി..............ഇത് പോലൊരു പ്രോഗ്രസ് കാര്‍ഡ് തിരുത്തല്‍ നടത്തിയതിനു കിട്ടിയ അടിയുടെ പാട് ഇന്നും മാഞ്ഞിട്ടില്ല.....
    നന്നായി എഴുത്ത്....ഇനിയും നന്നാക്കാം എഴുത്ത്......ആശംസകള്‍.........

    ReplyDelete
  9. BEST WISHES FOR YOUR BLOG..........

    ReplyDelete
  10. ഞാന്‍ പുണ്യവാളന്‍ :ഐശ്വര്യം ആയി എന്‍റെ ആദ്യത്തെ കഥക്ക് വന്നു,ആദ്യത്തെ കമന്‍റു ഇട്ട ഞാന്‍ പുണ്യവാളന്‍ നു എന്‍റെ നന്ദി .

    ശിഖണ്ഡി :കഥ വായിച്ചതിന്നും കമന്‍റു എഴുതിയതിന്നും .... നന്ദി.

    പഞ്ചാരകുട്ടന്‍ : ):അത് ആരോടും പറയണ്ട

    najeebthottathil: thanks da...

    പൊട്ടന്‍ : കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ വളരെ സതോഷം .........നന്ദി

    പ്രഭന്‍ ക്യഷ്ണന്‍ :എഴുത്ത് നന്നായിട്ടുണ്ട്.
    ഇനിയും നന്നാക്കാം.
    ഖണ്ഠിക തിരിച്ച് എഴുതുക.സംഭാഷണങ്ങള്‍ പ്രത്യേക വരിയായിക്കൊടുക്കുന്നതാണുത്തമം.
    ഇത്രയുമൊക്കെ ചെയ്തിട്ട് ഏതു പുണ്യാളനേയും വിളിക്ക്..!
    നന്നായ് വരും.
    ആശംസകളോടെ..പുലരി

    തങ്ങളുടെ വാക്കുകള്‍ തീര്‍ച്ച ആയും എന്നെ പോലെ ഉള്ള ഒരു സാദാരണ കാരന്നു പ്രജോതനം ആണ് .വീണ്ടും പ്രതിഷിക്കുന്നു .വളരെ നന്ദി

    പട്ടേപ്പാടം റാംജി: കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ വളരെ സതോഷം


    ഇസ്മായില്‍ കുറുമ്പടി:തീര്‍ച്ച ആയും ഞാന്‍ ശ്രമിക്കും ...വളരെ നന്ദി

    ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ : തീര്‍ച്ച ആയും എല്ലാ വര്‍ക്കും ഓര്‍ത്തു ഓര്‍ത്തു ചിരിക്കാന്‍ ആയി കുട്ടികാലത്തെ ഒത്തിരി ഓര്‍മ്മകള്‍ കാണും .അത് പോലെ ഉള്ള ഒരു ഓര്‍മ്മയാണ് ഇ കഥയും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സതോഷം ..വളരെ നന്ദി .

    saneesh tp: thanks dear.

    ReplyDelete